The Search
ഇസ്താംബുൾ
തുർക്കിയുടെ ഒരു പ്രധാന നഗരം
തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി യൂറോപ്യൻ വൻകരയിലേക്കും (ത്രേസ്) ഏഷ്യൻ വൻകരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ റോമൻ സാമ്രാജ്യം (330–395), കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം, ലാറ്റിൻ സാമ്രാജ്യം (1204–1261), ഒട്ടോമൻ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.
Wikipedia · CC BY-SA