The Search
സൂറിച്ച്
സ്വിറ്റ്സർലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തിൽ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം. ഫുട്ബോളുമായി ബന്ധപ്പെട്ട ഫിഫയുടെ ആസ്ഥാനം സൂറിച്ചിലാണ്.
Wikipedia · CC BY-SA