The Search

The Search

കെയ്റോ

ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ. കെയ്‌റോ എന്ന പദത്തിന്റെ അർത്ഥം വിജയി എന്നാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്.. എ.ഡി. 969-ആമാണ്ടിൽ സ്ഥാപിതമായ ഈ നഗരം നൈൽ നദിയുടെ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്. ഈ പട്ടണത്തിലും പരിസരങ്ങളിലും കാണുന്ന പൗരാണികാവശിഷ്ടങ്ങൾ ഈ പ്രദേശത്തിന്റെ പുരാതനത്വത്തെ പ്രഖ്യാപിക്കന്നു. കെയ്‌റോവിൽ നിന്നും അധികം ദൂരമല്ലാതെ ജീസ്സേ എന്ന സ്ഥലത്ത് കാണുന്ന ഗംഭീരാകൃതിയിലുള്ള പിരമിഡുകൾ ആയിരക്കണക്കിനു കൊല്ലങ്ങൾക്കുശേഷവും ലോകത്തിലെ മഹാത്ഭൂതമായി നിലകൊള്ളുന്നു. ഇവ ഈജിപ്റ്റിലെ രാജാക്കന്മാരുടെ മൃതശീരം അടക്കം ചെയ്യുന്നതിനായി നിർമ്മിച്ചവയാണ്. കുഫു ചീയോപ്സ് എന്ന രാജാവിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന പിരമിഡാണ് ഇവയിൽ ഏറ്റവും വലിപ്പമുള്ളത്. ഇതിന് ഏകദേശം നൂറ്റിമുപ്പത് മീറ്റർ ഉയരമുണ്ട്. ഇതിന്റെ നാലുവശങ്ങളിലോരോന്നിനും ഏകദേശം ഇരുനൂറ്റിമുപ്പത് മീറ്റർ നീളമുണ്ട്. ഇതിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന ഓരോ കല്ലിന്റെയും വലിപ്പം സന്ദർശകരെ അത്ഭൂതപ്പെടുത്തും. ഒരുലക്ഷം ആളുകൾ ഇരുപത് കൊല്ലങ്ങൾ പണിചെയ്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അനേകം കൊല്ലങ്ങൾക്കുശേഷവും ഈ മഹാത്ഭൂതം അനവധി ആളുകളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.

Wikipedia · CC BY-SA

cairo — ഈജിപ്തിന്റെ തലസ്ഥാനമാണ് കെയ്‌റോ.

dictionary.aplusz.app