The Search
ഷിക്കാഗോ
അമേരിക്കയിലെ ഒരു സ്ഥലം
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 27 ലക്ഷം പേർ വസിക്കുന്നു. ഷിക്കാഗോ നഗരം പൊതുവേ “കാറ്റടിക്കുന്ന നഗരം” എന്ന് അറിയപ്പെടുന്നു. "ഷിക്കാഗോലാൻഡ്" എന്നും അറിയപ്പെടുന്ന ഷിക്കാഗോയുടെ മെട്രൊപ്പൊളിറ്റൻ പ്രദേശം സമീപത്തുള്ള ഇന്ത്യാന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 98 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം ന്യൂയോർക്ക് സിറ്റിയുടെയും, ലോസ് ആഞ്ചലസിന്റെയും മെട്രോപ്പൊളിറ്റൻ പ്രദേശങ്ങൾ കഴിഞ്ഞാൽ മൂന്നാമതാണ്. കുക്ക് കൗണ്ടിയുടെ ആസ്ഥാനമായ ഷിക്കാഗോ നഗരത്തിന്റെ കുറച്ചുഭാഗം ഡ്യൂപേജ് കൗണ്ടിയിലുമുണ്ട്.
Wikipedia · CC BY-SA
chicago — അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ.
dictionary.aplusz.app