The Search
കാപ്പി (പാനീയം)
കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേർഷ്യ, ടർക്കി, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.
Wikipedia · CC BY-SA
coffee — കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി.
dictionary.aplusz.app