The Search

The Search

ഗുരുത്വാകർഷണം

ബൗധിക പ്രഭാവം

പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ ഗുരുത്വാകർഷണം. പ്രപഞ്ചത്തിലെ നാല്‌ അടിസ്ഥാനബലങ്ങളിലൊന്നാണ്‌ ഇത്. പിണ്ഡമുള്ള വസ്തുക്കൾക്ക് ഭാരം നൽകുന്നത് ഗുരുത്വാകർഷണബലമാണ്‌. ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട് എന്നതിനാലും ജ്യോതിശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്. ഇതിൽ, ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഇടം ഗുരുത്വാകർഷണ മണ്ഡലം എന്നറിയപ്പെടുന്നു.

Wikipedia · CC BY-SA

gravity — ഗുരുത്വാകർഷണം

dictionary.aplusz.app