The Search
ജക്കാർത്ത
ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാർത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാർത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീർണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേർ ഈ നഗരത്തിൽ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്ത. ജക്കാർത്ത നഗരം ഉൾക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാർത്തയിലാണ്.
Wikipedia · CC BY-SA
jakarta — ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത.
dictionary.aplusz.app