The Search
ലണ്ടൻ
യുണൈറ്റഡ് കിങ്ഡത്തിന്റെയും ഇംഗ്ലണ്ടിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ '. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ലണ്ടൻ. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.
Wikipedia · CC BY-SA
london — ലണ്ടൺ നഗരം
dictionary.aplusz.app