The Search
ലോസ് ആഞ്ചെലെസ്
അമേരിക്കയിലെ ഒരു സ്ഥലം
അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ് ലോസ് ആഞ്ചെലെസ്. എൽ.എ. എന്ന ചുരുക്കപ്പേരിൽ പൊതുവേ അറിയപ്പെടുന്ന 498.3 square miles (1,290.6 km2) വിസ്തീർണ്ണം വരുന്ന നഗരത്തിൽ 3.8 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. കൂടാതെ ലോസ് ആഞ്ചെലെസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് 224 വിവിധ ഭാഷകൾ സംസാരിക്കുന്ന 12.9 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. നഗരവാസികളെ പൊതുവേ "ആഞ്ചെലെനോസ്" എന്നു വിളിക്കാറുണ്ട്.
Wikipedia · CC BY-SA