The Search

The Search

ചായ

തേയിലയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു തരം പാനിയമാണ് ചായ.

വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയ്യാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ചാ (茶) എന്ന ചൈനീസ് വാക്കിൽ നിന്നാണ്‌ ഈ പേരിന്റെ ഉൽഭവം. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയമാണ് ചായ. ലോകത്തിൽ ഏറ്റവും അധികം തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്‌.

Wikipedia · CC BY-SA

tea — തേയിലയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു തരം പാനിയമാണ് ചായ.

dictionary.aplusz.app